" ولد الحبيب السيد المتعبدو والنور من وجناته يتوقد " ‏മൻഖൂസ് മൗലിദ് ഉമ്മു യാസീൻ കാന്തപുരത്തിൻ്റെ പരിഭാഷയിൽ


കേരളത്തിലെ മൗലിദ് സദസ്സുകളിൽ സ്ഥിരമായി പാരായണം ചെയ്യപ്പെടുന്ന മൗലിദ് ആണ് മഹാനായ സൈനുദ്ദീൻ മഖ്ദൂം (റ) രജിച്ച പ്രശസ്തമായ  മൻഖൂസ് മൗലിദ്.
 മൗലിദിൻ്റെ സുന്ദരമായ വരികൾ കർണ പടങ്ങളിലേക്ക് ഈണത്തിൽ ഒഴുകി വരുമ്പോ ഏതൊരു പ്രവാചക അനുരാഗിയുടെയും മനസ്സ് അറിയാതെ മദീനയിൽ എത്തും. 
പണ്ഡിതനും പാമരനും അർത്തമറിഞ്ഞും അറിയാതെയും നാവിലുരുവിടുന്ന 

 ولد الحليب السيد المتعبدو"
والنور من وجناته يتوقد"

എന്ന് തുടങ്ങുന്ന വരികൾ ഏറെ പ്രശസ്തമാണ്. 



ഈ വരികൾ സുന്ദരമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുകയാണ്  ഉമ്മു യാസീൻ.

ഉമ്മു യാസീനിൻ്റെ വുലിദ അൽ ഹബീബ്
   ൽ തുടങ്ങുന്ന ബൈതും മലയാളം വിവർത്തനവും കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യാം.



https://youtu.be/WBTsBjyfMzU

 
 ولد الحليب السيد المتعبدو"
والنور من وجناته يتوقد"

പ്രിയമേറും  ധൂദർ നായകർ ഭൂജാതരായ്....!
മുഖ കമലമോ പ്രഭയാലതാ തിളങ്ങുന്നതായ്....!

جبريل نادا في منصتي حسنه
 ه‍ذا مليه الكون هذا احمد 

ജിബ്‌രീൽ വിളമ്പരമായ് മഹാ സൗരഭ്യമാൽ...!
ജഗ ദീപ ശോഭ പരത്തിടും അഹ്മദ് ഇതാ...!

هذا كحيل الطرف هذا المصطفى
هذا جزيل الوصف هذا سيدوا

നയനങ്ങളിൽ സുറുമ തെളിഞ്ഞൊരു മുസ്തഫാ....!
സൽഗുണ മഹൽ സമ്പൂർണ നേതാവായ് ഇതാ...!

സൗന്ദര്യവും റബ്ബിൻ്റെ തൃപ്തി മുഴുക്കെയും...!
മുഖചന്ദവും സകലം അതുല്യർ നബിയിതാ...!

മുത്തും ലിബാസു മണിഞ്ഞൊരു നബിയോറിതാ...!
ഇതുപോലെ വേറെ കാണുവാൻ കഴിയാത്തതാ...!

എല്ലാ മലക്കുകളും വിളിച്ചു പറഞ്ഞതാ...!
ഇതു പോലെ മറ്റാരും ജനിച്ചില്ലെന്നതാ...!

സന്തോഷമീ ഉമ്മത്തിനാ മുഖം കണ്ടാൽ...!
അത് തന്നെ യേറ്റം ശ്രേഷ്ഠമായൊരു പദവിയാ...!

ചെലാം കൃതം, സുറുമ യണിഞ്ഞു ജനിച്ചതാ...!
ശരിയാം ഹദീസിൽ മുഴുവനും ഇത് വന്നതാ...!!

കിളികൾ മരക്കൊമ്പിൽ ചിലക്കും കാലം...
അല്ലാഹുവിൻ്റെ സ്വലാത്ത് തങ്ങൾക്കുള്ളതാ...!

നരകീയ ജനത ക്കാകെയും സംരക്ഷകൻ...!
മുഹമ്മദ് നബിക്ക് ചൊരിക്ക് നാഥാ നന്മകൾ...!


ഇത്ര സുന്ദരമായ വരികൾ വരികൾ മലയാളത്തിൽ തർജമ ചെയ്തത് ഉമ്മു യാസീൻ കാന്തപുരം ആണ്

പാടിയത് അർഷദ് ഇർശാദി മാവിലാടം.



താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അവരുടെ ചാനൽ സബ്സ്ക്രൈബ് ചെയ്താൽ അവരുടെ കൂടുതൽ വീഡിയോകൾ കാണാം




YouTube channel link: https://youtube.com/channel/UC7Dy6EQnGWjZ4q1sVI3ATMA


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ