ഷാജഹാൻ്റെ താജ്മഹൽ പോലെ ചരിത്രം രചിച്ചു കാന്തപുരത്തിൻ്റെ പ്രണയം.


പ്രവാചകനോടുള്ള അടങ്ങാത്ത പ്രണയം.
ഷാജഹാൻ ചക്രവർത്തി തൻ്റെ പ്രണയത്തിൻ്റെ സൂചകമായി മുംതാസ് ന് വേണ്ടി നിർമ്മിച്ച താജ്മഹൽ പോലെ  ഇന്ത്യൻ ഗ്രൻഡ്മുഫ്തി കാന്തപുരം ഉസ്താദ് എന്ന എന്ന മഹാ പണ്ഡിതൻ തൻ്റെ ഹബീബിൻ്റെ ആസാറകൾ സൂക്ഷിക്കാൻ വേണ്ടി നിർമ്മിക്കുന്ന ചരിത്ര നിർമ്മിതിക്ക് സാക്ഷിയായ ഉസ്താദിൻ്റെ സഹയാത്രികൻ സഅദ്ദുദ്ധീൻ ചാലിൽ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ലേഖനം ചർച്ചയായിരിക്കുകയാണ്. 

പോസ്റ്റിൻ്റെ പൂർണ രൂപം 

"മുഗൾ ചക്രവർത്തി ഷാജഹാൻ തൻെറ അവസാനകാലത്ത് പ്രാണപ്രണയിനി മുംതാസിൻെറ വെണ്ണക്കൽ മഖ്ബറ 'താജ് മഹൽ' നോക്കിയിരിക്കുന്ന ചരിത്രത്തിലെ വൈകാരികമായ രംഗത്തിൻെറ ഒരു തനിയാവർത്തനം പോലെ..
വൈകാരികതയുടെ അർത്ഥ തലങ്ങൾക്ക് എത്ര തന്നെ 
ശറഹുകൾ എഴുതിപ്പറഞ്ഞാലും പൂർണ്ണമാക്കാനാവാത്ത ദൂരങ്ങളും സമസ്യകളും ബാക്കിയാക്കി ഖമറുൽ ഉലമ കാന്തപുരം ഉസ്താദ്. 

മേഘലാംകൃതമാം വർണ്ണരാജിയിൽ പൂത്തുലഞ്ഞ ശഅ്റ് മുബാറക് മസ്ജിദിൻെറ ഈ ശുഭ്ര താഴികക്കുടങ്ങൾ നോക്കിയിരിക്കുന്ന ഉസ്താദിൻെറ സാന്ദ്രമായ മൗനങ്ങൾക്ക് കാലങ്ങളായി തന്നെ നിരർത്ഥകമായി വേട്ടയാടിയ വേട്ടക്കാരുടെ പരകോടി കഷ്ട-നഷ്ട-പ്രയത്നങ്ങളോടുള്ള അർത്ഥഗർഭവും പക്വവുമായ പുഞ്ചിരിയുടെ ലാഞ്ചനയുമായി... 

കണ്ണുകൾക്ക് അന്ധത ബാധിച്ചു പോയ ഉത്തര-മധ്യ-കേരളത്തിലെ ഒരു ചെറുസമൂഹത്തിലെ ആണും പെണ്ണും വർഷങ്ങളോളം ഒരു പണ്ഡിത സ്രേഷ്ഠനെതിരെ കവലകൾ തോറും മൈക്കു കെട്ടി ചോദിച്ച പല ചോദ്യങ്ങളുണ്ട്.
പള്ളിയെവിടെ ഉസ്താദേ എന്നും
നാൽപതു കോടിയെവിടെ ഉസ്താദേ എന്നും... 

ആ ചോദ്യകർത്താക്കളുടെ മനസ്സാക്ഷിക്കെങ്കിലും കാഴ്ചയുണ്ടെങ്കിൽ ഈ ചിത്രം കണ്ണുനിറയെ അവരും കാണട്ടെ,
ഉള്ളും കരളും ഉരുകിയൊലിക്കുന്ന കൂട്ടത്തിൽ തങ്ങളുടെ അസൂയയുടെ അടങ്ങാത്ത മാറാപ്പുകെട്ടുകളും ഉരുകിയൊലിച്ച് അവരും ശുദ്ധമാകട്ടെ... 

സഅദ്. "
പോസ്റ്റ് ലിങ്ക്. https://m.facebook.com/story.php?story_fbid=1501356183549389&id=100010250649575

https://m.facebook.com/story.php?story_fbid=1501356183549389&id=100010250649575

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

" ولد الحبيب السيد المتعبدو والنور من وجناته يتوقد " ‏മൻഖൂസ് മൗലിദ് ഉമ്മു യാസീൻ കാന്തപുരത്തിൻ്റെ പരിഭാഷയിൽ