ഇത് സ്വിറ്റ്സർലൻഡ് അല്ല കൈതപ്പൊയിലാണ്.
ഇത് സ്വിറ്റ്സർലൻഡ് അല്ല കൈതപ്പോയിലാണ്.
"സഅദുദ്ദീൻ ചാലിൽ" തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മർക്കസ് നോളേജ് സിറ്റിയെ; പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. ലോകത്ത് ഒരിഞ്ച് ഭൂമി ഇല്ലെന്നും കാശ് തട്ടാനുള്ള തട്ടിപ്പെന്നും പറഞ്ഞു നടന്നവർക്ക് മുൻപിൽ വയനാടൻ ചുരമിറങ്ങി വരുമ്പോൾ കാണാം തല ഉറത്തി നിൽക്കുന്ന, ഒരുപ്പയും മകനും നെയ്തെടുത്ത ഈ ചരിത്ര നിർമിതി.
നോളജ് സിറ്റി എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് മുതൽ തുടങ്ങിയ പ്രതിസന്ധികൾ ഇന്നും തുടരുമ്പോൾ അവയെല്ലാം തരണം ചെയ്ത് ഉണ്ടായ കഷ്ട നഷ്ടങ്ങളുടെ സങ്കടങ്ങൾ കൂടെ "സഅദുദ്ദീൻ ചാലിൽ" തൻ്റെ പോസ്റ്റിൽ പങ്കുവെക്കുന്നു.
പോസ്റ്റിൻ്റെ പൂർണ രൂപം
"ഇത് സ്വിറ്റ്സര്‍ലണ്ടല്ല;കൈതപ്പൊയിലാണ്.
മഴമേഘങ്ങള്‍ വയനാടന്‍ മലനിരകളില്‍ തേഞ്ഞുരഞ്ഞ് പഞ്ഞിക്കെട്ടുകള്‍ പോലെ തലക്കു മുകളില്‍ പാറി പറന്നു നടക്കുന്ന വിഭൂതിയുടെ നിക്കാഴ്ചകൾ! ഭീമാകാരങ്ങളായ കെട്ടിടങ്ങള്‍ തലയുയര്‍ത്തി ആകാശനീലിമയില്‍ മുഖം ചേര്‍ത്ത് ചൂളം വിളിക്കുന്ന കാറ്റിനെ ചെവിയോര്‍ക്കുകയാണ്.
പച്ചപ്പുല്‍മേടുകള്‍ക്കപ്പുറം വെള്ളിച്ചില്ലം വിതറി വയനാടന്‍ ചുരമിറങ്ങി ചിതറിയൊഴുകുന്ന തേനരുവി നൂറ്റി ഇരുപത്തിയാറ് ഏക്കറിന്നഴകും കുളിരും സമ്മാനിച്ച് പതഞ്ഞൊഴുകുകയാണ്.
വളഞ്ഞു പുളഞ്ഞ കയറ്റങ്ങള്‍ ഇറങ്ങിക്കയറി ഞെരങ്ങിയോടുന്ന വാഹനങ്ങളില്‍ നിന്നും ദൂരെ സ്വര്‍ണ്ണ നൂലുകള്‍ പോലെ സായാഹ്നത്തില്‍ പ്രശോഭിതമാം മഞ്ഞവെളിച്ചങ്ങള്‍. വിജ്ഞാന സൗകുമാര്യം നുകരാനെത്തും പൂവണ്ടുകള്‍ മൂളിപ്പറന്നുലകം പരക്കാന്‍ തുടങ്ങുകയായി.
തുഷാരബിന്ദുക്കള്‍ തുള്ളിത്തെറിച്ചു കിടന്ന കാനന സുന്ദരമായ ഒരു ഫ്രെയിമില്‍ സംസ്കാരചിത്തതയുടെ നിറപര്യായങ്ങള്‍ ഒരനുഭൂതി പോലെ തുന്നിച്ചേര്‍ക്കാന്‍ പാടുപെട്ട ഒരു മഹല്‍ പരിശ്രമം;പ്രശാന്ത സുന്ദരമായ വയനാടിനു ഓരം ചേര്‍ന്ന് കോഴിക്കോടിൻ്റെ പച്ചപ്പരവതാനിയില്‍ മഹാമനീഷിയായ ഒരുപ്പയും ഉപ്പക്ക് അലങ്കാരമായ ഒരു മകനും ചേര്‍ന്ന് വരച്ച അതിസുന്ദരമായ കാവ്യകലാസമാഹാരം പോലെ സുകൃതമാണ് അറിവിൻ്റെ പട്ടണമാകുന്ന ഈ അത്യത്ഭുതം. ആകസ്മികമായി തെളിഞ്ഞുവന്ന ഒരു നിറക്കൂട്ട് മാത്രമായിരുന്നില്ല ഈ സുന്ദര കലാസൃഷ്ടി.
നിതാന്തവും നിരന്തരവുമായ പരിശ്രമങ്ങളെ വര്‍ണ്ണശബളമായ ഒരു കാഴ്ചപ്പാടിലേക്ക് ആവാഹിച്ചെടുത്ത് നിസ്വാര്‍ത്ഥമായ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളപ്പിച്ചെടുത്താണ് ആ ഉപ്പയും മകനും ഇത് സാധിച്ചെടുത്തത്.
കല്ലേറുകള്‍ പതിവിലുമപ്പുറം വന്നു പതിച്ചിട്ടുണ്ട്.കുറുനരികള്‍ നിരന്തരം നിര്‍ത്താതെ ഓരിയിട്ടിട്ടുമുണ്ട്.അണുമണിത്തൂക്കം സഹകരിക്കാത്തവരുടെ ഓര്‍മ്മപ്പെടുത്തലുകള്‍ ഒരുപാട് തുണച്ചിട്ടുണ്ട്.കോടതിവ്യവഹാരങ്ങളാല്‍ കൊല്ലപ്പെട്ടു പോയ സമയമങ്ങളെയോര്‍ത്ത് കുണ്ഠിതപ്പെട്ടുണ്ട്.
എന്നിട്ടും,
നാല്‍പതു കോടി എവിടെ ഉസ്താദേ എന്ന്ചോദിച്ച് കവലകള്‍ തോറും അശ്വമേധം നടത്തിയവരോട് 3000 കോടിയുടെ നോളജ് സിറ്റി ഇതാ ഇവിടെയുണ്ടെന്ന് എണ്‍പതുകള്‍ കഴിഞ്ഞ ആ മഹാമനീഷി പറയാതെ പറഞ്ഞ് ചെക്ക് വിളിച്ചിട്ടുണ്ട്.
"സഅദ് പന്നൂര്."
ഇത്രയുമാണ് പോസ്റ്റ്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ