markaz complex kozhikode. നാൽപതു വർഷങ്ങൾക്കപ്പുറം

നാൽപതു വർഷങ്ങൾക്കപ്പുറം

markaz commercial complex


മാവൂർ റോഡിന്നരികിൽ പോത്തുകൾ മേയുന്ന വൃത്തികെട്ട ഒരു ചെളിക്കുളം;
''അഞ്ചുകാശിനു കൊള്ളാത്ത ആ ചെളിക്കുളം വായിൽ കൊള്ളാത്ത കോടികൾക്ക് കാന്തപുരം കച്ചവടമാക്കിയിട്ടുണ്ടത്രെ''...
''ഇൗയാൾക്ക് എന്തിൻെറ പ്രാന്താണ്? ''
''എവിടെന്നെടുത്തു കൊടുക്കുമെന്ന് നമുക്കൊന്ന് കാണണമല്ലോ!''.
അവരെല്ലാവരും കാന്തപുരം ഉസ്താദിനെ കണക്കിന് കളിയാക്കി കുലുങ്ങിച്ചിരിച്ചു..
വന്യമായിക്കിടന്ന ആ ഭൂമിയിൽ തൻെറ സ്വപ്നങ്ങൾ സാക്ഷാത്കരിക്കണമെന്ന് 'അതിമോഹി'ച്ച ആ പണ്ഡിത വരേണ്യൻെറ കൈയിലുള്ളത് എണ്ണിനോക്കിയപ്പോൾ ആകെ ആയിരം രൂപ മാത്രം. ഉള്ള പൈസ പെറുക്കിയെടുത്ത് അച്ചാരം കൊടുത്ത് പറഞ്ഞുറപ്പിച്ച സമയത്തിന് മുന്നേ ഉടമക്ക് പണം കൊടുക്കാൻ നാടൊന്നാകെയും വിദേശങ്ങളിലും ഒാടി നടന്ന ഒരു മെലിഞ്ഞ മനുഷ്യൻെറ പിന്നീടുള്ള അതി കഠിനമായ ദിനരാത്രങ്ങൾ!
ഉദ്ദേശിച്ചതൊന്നും സമയത്ത് നടക്കില്ലെന്ന് ഒരു പക്ഷെ അവിടുന്ന് ശങ്കിച്ചുപോയിട്ടുണ്ടാവണം. അബൂദബിയിലെ ഒരു പള്ളിയിൽ ഏകനായിരുന്ന് അല്ലാഹുവിൻെറ അപാരമായ കരുണ്യവർഷത്തെ ചെവിയോർത്ത് ഉസ്താദ് കണ്ണീർ പൊഴിച്ചതും പിന്നീട് നടന്ന സംഭവവികാസങ്ങളും ഉൾപുളകങ്ങളായത് പിന്നീട് .
ആ നിശ്ചയദാർഡ്യത്തിൻെറ കരുത്ത് ശരിക്കും പറഞ്ഞാൽ നമുക്ക് മനസ്സിലാവണമെങ്കിൽ അഖിലലോക മനശ്ശാസ്ത്ര നിഘണ്ടുകൾ ഒന്നിച്ചു പരതണം. 

പിന്നീടുള്ളത് ചരിത്രം!
രണ്ടേക്കറിനടുത്ത് വസ്തുവിൽ കോഴിക്കോട് സിറ്റിയിൽ പത്തു നില ബിൽഡിംഗിനു വേണ്ടി ഡ്രോയിംഗ് തയ്യാറാക്കി ആ കർമ്മയോഗി കോഴിക്കോട് കോർപറേഷനിലേക്ക് നേരിട്ടു നടന്നു കയറി...
ഫയർ സെക്യൂരിറ്റി മാനദണ്ഡങ്ങൾ കാര്യക്ഷമത പുലർത്താൻ മാത്രം സാങ്കേതിക വിദ്യ വളരാത്ത അക്കാലത്ത് മുസ്ലിയാർക്ക് ഏഴ് നില മതിയെന്ന് കോർപറേഷൻ അധികൃതർ..
പണ്ട് ചിരിച്ചവർ ഒരൽപം ശങ്കയോടെ വീണ്ടും ചിരിച്ചു,
ചെളിക്കുളത്തിൽ ഏഴു നില വെറും സ്വപ്നങ്ങൾ മാത്രമായിരിക്കുമെന്ന് പ്രതിയോഗികൾ പ്രതിവചിച്ചു.
''അയാൾക്ക് പ്രാന്തല്ല,നട്ടപ്പിരാന്താണെന്ന് മറ്റു ചിലർ.
ഉസ്താദ് വെറും ബിസിനസ്സുകാരനാണെന്ന് വേറെ ചിലർ.
അന്ന് ഉസ്താദിനെ പരിഹസിച്ച് ചിരിച്ചവർ പലരും ഇന്ന് മരിച്ചു പോയിട്ടുണ്ട്. 
പലരും ഇന്നും വയോവൃദ്ധം ജീവിച്ചിരിക്കുന്നു.അല്ലാഹു എല്ലാവർക്കും പൊറുത്തു കൊടുക്കട്ടെ.

sign board on markaz complex building


1.6 ഏക്കറിൽ സ്തിഥി ചെയ്യുന്ന മർകസ് കോംപ്ളക്സും അനക്സ് ബിൽഡിംഗും വിശാലമായ പള്ളിയും ഇന്ന് മതജാതി ഭേദമെന്യേ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ജീവനോപാധിയും അത്താണിയുമാണ്.
പടിയടച്ചു പിണ്ഡം വെച്ചുപോയ പ്രാസ്ഥാനികപ്രതാപത്തെ കോഴിക്കോട് സിറ്റിയിലും പുറത്തും പുനരേകീകരിച്ച് ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കാൻ ഇഴകൾ നെയ്തതും വിശ്വവിഖ്യാതമായ നോളജ് സിറ്റിയുടെ അല്ലും അലകും പണിതതും കോംപ്ളക്സിൻെറ ചുവരുകൾക്കുള്ളിൽ നിന്നാണ്.

പരിഹസിക്കുന്നവർക്കുള്ള പാഠം ഉസ്താദ് എന്നോ പറഞ്ഞ് കൊടുത്തിട്ടുണ്ട്.
''ഒരു വരയെ നിങ്ങൾക്ക് ചെറുതാക്കണമെങ്കിൽ അതിനപ്പുറം ഒരു വലിയ വര നിങ്ങൾ വരച്ചേ മതിയാവൂ..''

facebook link 

സഅദ് പന്നൂര്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

" ولد الحبيب السيد المتعبدو والنور من وجناته يتوقد " ‏മൻഖൂസ് മൗലിദ് ഉമ്മു യാസീൻ കാന്തപുരത്തിൻ്റെ പരിഭാഷയിൽ