മർകസ് ശരീയ സിറ്റിയിലെ ലോകപ്രശസ്ത പണ്ഡിതൻ...
കാനഡ മുതൽ ഫിലിപ്പൈൻ വരെ വായനക്കാർ; ലോക പ്രശസ്ത പ്രസിദ്ധീകരണശാലകൾ പുറത്തിറക്കിയ അൻപത് പ്രൗഢ രചനകളുമായി മലയാളി പണ്ഡിതൻ. ഡിസംബർ 18 ലെ ലോക അറബി ഭാഷ ദിനത്തിൽ കേരളം ശ്രദ്ധിക്കേണ്ട ഒരു പണ്ഡിതനുണ്ട്. 44 വയസ്സുകാരനായ അബ്ദുൽ ബസ്വീർ സഖാഫി പിലാക്കൽ. മർകസ് നോളജ് സിറ്റിയിൽ ശരീഅ സിറ്റിയിൽ പ്രധാന മുദരിസ് ആയ ബസ്വീർ സഖാഫി അറബിയിൽ ഗദ്യവും പദ്യവുമായി അൻപത് പുസ്തകങ്ങൾ രചിട്ടുണ്ട്. ഇവയിൽ പലതും പ്രസിദ്ധീകരിച്ചത് വിദേശ രാജ്യങ്ങളിലെ പ്രശസ്ത പുസ്തക പ്രസാധകർ. യമൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, തുടങ്ങിയ രാഷ്ട്രങ്ങളിലെ പ്രസാധനാലയങ്ങളാണ് ബസ്വീർ സഖാഫിയുടെ രചനകൾ പുറത്തിറക്കിടയിട്ടുള്ളത്. കവിതയിൽ താല്പര്യമുള്ള കുടുംബ പാരമ്പര്യമായിരുന്നു തന്റേതെന്നും, ചെറുപ്പത്തിലേ അതിനാൽ കവിതയെഴുതാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. പള്ളികൾ കേന്ദ്രീകരിച്ചു നടക്കുന്ന ദർസുകളിലാണ് മത പഠനത്തിന്റ ആദ്യ കാലങ്ങൾ. അറബിയിൽ അന്നേ കവിത എഴുതാൻ ശ്രമിച്ചുവെങ്കിലും വാക്കുകളുടെ കുറവ് ബാധിച്ചു. അങ്ങേനെയാണ് ആയിരത്തിലധികം പേജുകളുള്ള പ്രശസ്തമായ അൽ മുൻജിദ് അറബി ഡിക്ഷണറി ഏതാണ്ട് മനഃപാഠമാക്കിയത്. ഒരു മണിക്കൂറു പോല...